Thursday, March 22, 2012

                 തട്ടമിട്ട്, കാലുകൾ കൂടി മൂടി മറച്ച്, വിളറിയ വെളുപ്പുള്ള കൈവിരലുകളും,ചുവന്നു തുടുത്ത കവിളുകളും മാത്രം പുറത്തുകാട്ടി നടന്ന എന്റെ കൂട്ടുകാരി.....സുഹറ. സ്വപ്നങ്ങളുടേയും ആഗ്രഹങ്ങളുടേയും കോട്ടകൾ തീർത്തു നടന്നവരിൽ ഒരുവൾ. ഉപ്പയുടെ വാക്കുകൾ കേട്ട്, നോമ്പുകൾ നോക്കി, ആചാരങ്ങൾക്കൊപ്പം ജീവിച്ച പെൺകുട്ടി. ഉന്നക്കായയും ബിരിയാണിയും ഞങ്ങൾക്കായി കൊണ്ടു വന്നവൾ. ഫിസിക്സിനെപ്പറ്റിയും മാത്സിനേപ്പറ്റിയും വാതോരാതെ സംസാരിച്ചിരുന്നവൾ. ഭാവിയിൽ ഒരു വലിയ ശാസ്ത്രഞയായി പേരെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചവൾ.
                 ഞങ്ങളുടെ സ്കൂൾപഠനം കഴിഞ്ഞ് ഏകദേശം ആറുവർഷങ്ങൾക്കുശേഷമാണ് യാദൃശ്ചികമായി അവളെ എയർപോർട്ടിൽവെച്ച് കണ്ടുമുട്ടിയത്. പർദ്ദയിൽമൂടിനിന്നിരുന്ന അവളെ ഞാൻ ശ്രദ്ധിച്ചില്ല. എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ, ദൈവത്തിന്റെ വികൃതികളിൽ അധിക രൂപമാറ്റമില്ലാത്ത എന്നെ അവൾ തിരിച്ചറിഞ്ഞ് ഓടി അടുത്തുവന്നു. ഞങ്ങളുടെ സ്നേഹപ്രകടനം കണ്ട് അവളുടെ കൈയിലിരുന്ന കുഞ്ഞും എന്നേനോക്കി പുഞ്ചിരിച്ചു. തട്ടമിട്ട് നാണത്തോടെ അവളുടെ കൈയിൽതൂങ്ങിനിന്നിരുന്ന കുഞ്ഞുമാലാഖ എന്നെ ഇടക്കിടെ ഒളിഞ്ഞു നോക്കികൊണ്ടിരുന്നു. എന്റെ കണ്ണും മനസ്സും ഒരു നിമിഷം സുഹറയിൽ തന്നെ ഉറച്ചുനിന്നു. പഴയ ഒന്നാംറാങ്കുകാരിയുടെ പ്രസരിപ്പോ, എന്തെങ്കിലുംഒ ക്കെ എന്റെ നാടിനുവേണ്ടി കണ്ടുപിടിക്കും എന്നു ശക്തമായി പറഞ്ഞിരുന്ന ആ ഭാവി ശാസ്ത്രജ്ഞയുടെ ചുറുചുറുക്കോ ഒന്നുമില്ലാത്ത അവളുടെ കണ്ണുകളിൽ മറ്റൊരു ജീവിതസത്യത്തിന്റെ തിളക്കം ഞാൻ കണ്ടു. ഒരു ഭാര്യയുടേ, അമ്മയുടെ, മാത്രം ഭാവമുള്ള, സ്വരമുള്ള സുഹറ, സ്വപ്നങ്ങളേക്കാൾ യാഥാർഥ്യങ്ങളേ ഉൾക്കൊള്ളുന്ന സുഹ്റ. എന്തൊക്കെയോ എന്നോടവൾ ചോദിച്ചുകൊണ്ടേയിരുന്നു. മറുപടി പറയുമ്പോഴും അപ്രതീക്ഷിത രൂപഭാവങ്ങളുള്ള സുഹറയ്ക്കു മുന്നിൽ അവളോടുള്ള എന്റെ ചോദ്യങ്ങളെല്ലാം ഒരു വിമ്മിഷ്ടമായ് എന്നിൽ തങ്ങിനിന്നു. എന്റെ മനസ്സുവായിച്ചിട്ടെന്നപോലെ അവൾ എന്റെ ചോദ്യങ്ങൾക്കല്ലാം ഉത്തരം നൽകി.
           സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് സുഹറ അവളുടെ ആഗ്രഹം പോലെതെന്നെ Bscക്കു ചേർന്നു. എന്നാൽ ആറുമാസത്തെ ആയുസ്സുമാത്രമേ ആ കോളേജ് ജീവിതത്തന് ഉണ്ടായിരുന്നുള്ളൂ. കുടുംബം, സൗന്ദര്യം, ജോലി, എല്ലാംകൊണ്ടും സമ്പന്നനായ ഒരു ദുബായ്കാരൻ അവളെ പെണ്ണുകാണാനെത്തി. ഇതിനേക്കാൾ നല്ലൊരു ബന്ധം തന്റെ കുടുംബത്തിനോ മകൾക്കോ കിനാവ് കാണുവാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ആ ഉപ്പ, പാവം സുഹറയുടെ സ്വപ്നങ്ങളെ കണ്ടതേയില്ല.... പ്രൗഢിയും പത്രാസ്സുമുള്ള, ആചാരങ്ങൾ ദൃഢമായി പാലിച്ചിരുന്ന ആ കുടുംബത്തിൽ അവളുടെ ആഗ്രഹങ്ങൾക്കോ വാക്കിനോ പ്രസക്തി ഉണ്ടായിരുന്നില്ല.... മേനിനിറയെ പൊന്നിന്റേയും പട്ടിന്റേയും തിളക്കം നിറഞ്ഞപ്പോൾ അത്തറിന്റെ മണം പടർന്നപ്പോൾ, ഉപ്പയുടെ വാക്കിനെ എതിർക്കാനറിയാത്ത, അതിഷ്ടപ്പെടാത്ത അവൾ അവളുടെ കിനാവുകളിലെ ഉയരങ്ങളിലുള്ള.... നക്ഷത്രത്തിളക്കമുള്ള...ആ ലോകവുമായുള്ള ബന്ധം മുറിച്ചുമാറ്റിയതാവാം. ഒരുപക്ഷേ ആ കിനാവുകൾ ചുട്ടുപഴുത്തപ്പോൾ ഹൃദയത്തിനുള്ളിൽത്തന്നെ ഒരു മുറിവുണ്ടാക്കി അവയെ മൂടിയതാവാം...

            ഇന്നവളുടെ മുഖത്ത് സന്തോഷത്തിന്റേ ഇതളുകൾ മാത്രമേ കാണുവാനുള്ളൂ. ആ ഹൃദയത്തിനുള്ളിലെ മുറിവുണക്കാൻ സ്നേഹനിധിയായ ഭർത്താവിനും അവൾ നെഞ്ചോടടുക്കി  പിടിച്ചിരിക്കുന്ന ആ കുഞ്ഞുങ്ങൾക്കും കഴിയുന്നുണ്ടാവും.. എനിക്കാറിയാവുന്ന സുഹറ അല്ല ഇന്നവൾ. ദുബായ്  ജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും മാത്രം സംസാരിക്കാനറിയാവുന്ന തികഞ്ഞൊരു വീട്ടമ്മ. ജീവിതത്തിന്റെ ഗതി ഈശ്വരന്റെ ചിന്തകൾക്കും ഇഷ്ടങ്ങൾക്കുമൊപ്പം മാറിമറിയുമെന്ന് തോന്നിയ നിമിഷം... എനിക്കു പരിചയമുള്ള  എന്റെ പഴയ സുഹറ ആ തട്ടത്തിനുള്ളിൽ എവിടെയോ എവിടെയൊ  എനിക്കു മുഖം തരാതെ ഒളിഞ്ഞിരിക്കുന്നുണ്ടോ...?? അതൊ ആ തട്ടത്തിനുള്ളിൽ മറഞ്ഞുമാഞ്ഞു പോയോ......?????                                                                      

13 comments:

കുറിഞ്ഞി said...

ഒരുപക്ഷേ ആ കിനാവുകൾ ചുട്ടുപഴുത്തപ്പോൾ ഹൃദയത്തിനുള്ളിൽ ഒരു മുറിവുണ്ടാക്കി അവയെ മൂടിയതാവാം...എന്റെ ഹൃദയത്തിൾ ഉണങ്ങാത്ത മുറിവായി സുഹറയുടെ സ്വപനങ്ങൾ.... 2 വർഷമായി ഉറങ്ങിക്കിടന്ന ഈ പൂച്ചക്കുട്ടിയെ കിലുക്കാമ്പെട്ടി കിലുക്കി കിലുക്കി ഉണർത്തിയ എന്റെ അപ്പച്ചിക്കായി (ഉഷ ശ്രീ)ഈ കൊച്ചു പോസ്റ്റ്....

Gopakumar V S (ഗോപന്‍ ) said...

ആ പഴയ സുഹറ അവളുടെ ഉള്ളിൽ തന്നെയുണ്ട്, സുഹറയുടെ ശാസ്ത്രജ്ഞയാകണമെന്നുള്ള ആഗ്രഹം മാറി ചിലപ്പോൾ ഒരു നല്ല എഴുത്തുകാരിയോ കവയത്രിയോ ഒക്കെയായി ശക്തമായി തിരിച്ചു വരും.
എഴുത്തും പറച്ചിലും ഒക്കെ സുന്ദരം തന്നെ, പക്ഷേ രണ്ടു വർഷത്തെ കുറിഞ്ഞിയുടെ ഉറക്കം കടന്ന കൈ ആയിപ്പോയി. ചെവിക്കു പിടിച്ച് ഉണർത്താൻ നമ്മുടെ കിലുക്കാംപെട്ടിയും മറന്നുപോയോ? എന്തായാലും രണ്ടാം വരവ് നന്നായി, ഇനി തൽക്കാലം ഉറങ്ങേണ്ട, അൽപ്പം വിശ്രമം ആയിക്കോളൂ…. ചേച്ചിയോടും (വരദേന്ദുമണി) ഇതൊന്ന് ഓർമ്മിപ്പിച്ചോളൂ മോളേ…. ആശംസകൾ

കുറിഞ്ഞി said...

Thanku so much gopanchetta..aksharangalude lokathe tirichu vanna oru kochu suhara enikkumund...:) ini kurinji urangunnee illaaa..:D

Devi said...

angane kurinji veendum unarnnu !!! very simple, but strong message....ishttamaayi !!! Keep going aniyaa !!!

കുറിഞ്ഞി said...

thanku chechi..:)

മാണിക്യം said...

വീണ്ടും വന്നതില്‍ സന്തോഷം..
അതെ ഇങ്ങനെ ഒത്തിരിയൊത്തിരി സുഹറമാരെ കണ്ടിട്ടുണ്ട്.
എന്നാണൊ ആവോ ഇനി പെണ്ണ് "മേനിനിറയെ പൊന്നിന്റേയും പട്ടിന്റേയും തിളക്കം നിറയ്ക്കാനുള്ള പാവയല്ലന്ന് തിരിച്ചറിവ് ജനത്തിനുണ്ടാവുക!
എന്നാണിനി സ്ത്രീയുടെ വ്യക്തിത്വത്തിന് വിലയുണ്ടാവുക?

mini//മിനി said...

ഇതുപോലുള്ള നൂറ് കണക്കിന് സുഹറമാരെ ഞാൻ കണ്ടിട്ടുണ്ട്. അവരെക്കുറിച്ച് അഭിപ്രായം എഴുതാനും പറയാനും എനിക്ക് കഴിയില്ല.
ഇടവേളക്ൿശേഷമാണെങ്കിലും ഞാൻ ആദ്യമായാണ് ഇവിടെ വരുന്നത്. എഴുത്ത് നന്നായിട്ടുണ്ട്.

പ്രജ്ഞാപഥം said...

എന്റെ സുഹറമാരെ അവരുടെ സ്വപ്നത്തിന്റെ വഴിയെവിട്ടിട്ട് ഞാൻ സമാധാനമായി നിദ്രകൊള്ളൂന്നതുകൊണ്ടാവും ഒരു സ്വപ്നവും കാണുന്നില്ല...

ബഷീർ said...

പഴയ ഒരു കൂട്ടുകാരിയെ വീണ്ടും കണ്ടൈത്തി..അവള്‍ ആവുമെന്ന് കരുതിയത് ആയില്ല എങ്കിലും ഒരു നല്ലവീട്ടമ്മയായിരിക്കുന്നു. (അതും ഇന്ന് അപൂര്‍‌വ്വമല്ലേ ) അതില്‍ സന്തോഷിക്കുക. എല്ലാവരും ആഗ്രഹിച്ചത് പോലെ തന്നെ ആവണമെന്നില്ലല്ലോ..

Anonymous said...

angane kurinji pootthu.......................

.വീണ്ടും വന്നതില്‍ സന്തോഷം

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കിലുക്കി കിലുക്കി ഉണർത്തിയതിന്റെ സന്തോഷം കാണൂന്നു ആ സമർപ്പണത്തിൽ. എന്റെ മോൻ ഒരുപാട് എഴുതണം അതാണ് എനിക്കു വേണ്ടത്.നിനക്കതിനു കഴിയും മോനേ.

പിന്നെ സുഹറ എന്നെ കരയിച്ചു കേട്ടോ.നല്ല ഭാര്യയും അമ്മയും ആകാൻവേണ്ടി നഷ്ടപ്പെടുത്തുന്ന പലതും ഒരുകാലം നമ്മുടെ മനസ്സാക്ഷിയായിനിന്നു നമ്മളെ കുത്തിനോവിക്കും. സ്വപ്നങ്ങൾ കുറെയൊക്കെ യാഥാർഥ്യം ആക്കിക്കൊണ്ട് കടമകൾ ചെയ്യാൻ ഇന്നത്തെ തലമുറ ശ്രമിക്കണം.

"ജീവിതത്തിന്റെ ഗതി ഈശ്വരന്റെ ചിന്തകൾക്കും ഇഷ്ടങ്ങൾക്കുമൊപ്പം മാറിമറിയുമെന്ന് തോന്നിയ നിമിഷം..." ഇതും ചിലപ്പോൾ വിശ്വസിക്കാൻ തോന്നും.

എല്ലാ ആശംസകളൂം നന്മകളും എന്റെ കുഞ്ഞിന്.....ഒത്തിരി ഉമ്മകളും....

കുറിഞ്ഞി said...

thanku all..2 varshathinu shesham thirichu vannittum ente e kunju post vaikan samayam kandethiyathine..comments kitumbol ulla santhosahm onne vere thanne..elavarkum orupade nanni..:) loka vanitha dinam 100 varsham aaghoshichittum...aagrahangalum swapnangalum hridayathinullil olichu veche jeevitham munpotte kondupokunna suharamare aarum kanathe pokunnu..kandittum kandillenne nadikkunnu...vaikiyanenkilum orikkal avar manushya pavakal allenna thricharive ellavarilum undakumenne..pratheekshikam..prethyashikam...

ചന്ദ്രകാന്തം said...

ഇങ്ങനെ എത്രയോ സുഹറമാര്‍..

Post a Comment

 

Copyright 2010 കുറിഞ്ഞി .

Theme by WordpressCenter.com.
Blogger Template by Beta Templates.