നിര്‍വികാരതനിറഞ്ഞ വദനംപോല്‍
പ്രകൃതി നിശ്ശബ്ദതയിലാണ്ടു
ഈണങ്ങളില്ല സ്വരങ്ങളില്ല

കുളിര്‍കാറ്റിന്‍ കൊഞ്ചലുകളില്ല
ബാല്യത്തിന്‍ കുസൃതികളില്ല
കുപ്പിവളക്കിലുക്കങ്ങളില്ല
വാഗ്വാദങ്ങളില്ല രോദനങ്ങളില്ല
പൊട്ടിച്ചിരികള്‍ എങ്ങോപോയ് മറഞ്ഞു
ശൂന്യത നിറഞ്ഞ ചിന്തകള്‍
ഹൃദയത്തിന്‍ മിടുപ്പുകളിലലിഞ്ഞു..
ഒരു നിമിനേരം ഭൂമി തുടിക്കാതിരുന്നു
ഓളങ്ങള്‍ ഒഴിഞ്ഞ പുഴയും
അലകള്‍ ഉയരാത്ത ആഴിയും
ശിലകള്‍ കണക്കെ മൂകതയിലാണ്ടു
അഗ്നി പാതി ഭുജിച്ച ജഡം
വെന്തു തീരാന്‍ കാത്തിരുന്നു
ഘടികാരസൂചിയില്‍ നിലകൊണ്ട മര്‍ത്ത്യന്റെ
കണ്ണുകള്‍ പാതി തുറന്നും അടഞ്ഞും ഇരുന്നു.








18 comments:
ഘടികാരസൂചിയില്‍ നിലകൊണ്ട മര്‍ത്ത്യന്റെ
കണ്ണുകള്‍ പാതി തുറന്നും അടഞ്ഞും ഇരുന്നു...
ഇനിയും എഴുതൂ..
ആശംസകള്‍..!
എന്തൊരു സ്വപ്നം
എഴുതൂ. വീണ്ടും വീണ്ടും..
വളരെ നന്നായിട്ടുണ്ട്, തുടര്‍ന്ന് എഴുതൂ...നീണ്ട ഇടവേള വേണ്ട...ആശംസകള്‍...
കുറിഞ്ഞിക്ക് സ്വാഗതം, ഇനിയും എഴുതുക,
നന്നായി.
Good one. My wishes.
കവിതയെ കുറിച്ച് കൂടുതൽ അറിയില്ലാത്തതിനാൽ അവലോകനത്തിനു മുതിരുന്നില്ല.
എല്ലാ ആശംസകളും നേരുന്നു.
ഓ.ടോ:
ഈ പൂച്ചക്കുട്ടിയെ ഗീതേച്ചി കണ്ടില്ലേ.. :)
നല്ല ആശയം നല്ല അവതരണം.......
aniyaaaaa........ nalla kavitha.orunimi neram aakkanda kto..ethra neram venam enkilum eduttho?swapnam yaadarthyam aakum vare ezhuthanam...
കുറിഞ്ഞി കലക്കി കേട്ടോ
assalayittundu..... ...... aashamsakal.............
'കുറിഞ്ഞി " കണ്ടു വന്നതാണ് .കവിത ഇഷ്ടമായി .
കുറിഞ്ഞിയെ കണ്ടാണ് ഞാനും വന്നത്...
നല്ല കവിത... :) ഇതും
nannaayittund tto
Post a Comment