ചുടുകണ്ണീര്‍...
കവിള്‍ത്തടങ്ങള്‍ നനച്ചുതിര്‍ന്നുവീണീടവെ..
കിളിയൊഴിഞ്ഞ കൂടുകണക്കെ മൂകമാം
ഈ തറവാടിനകത്തളത്തിലൂടെ ഞാനലയവേ..
കസവുനേര്യതുചുറ്റി
കൈകളില്‍ കണ്ണന്റെ ചിത്രവുമായി
നാമം ജപിക്കുമെന്‍ മുത്തശ്ശി മാത്രം,
അവ്യക്ത്മായെന്‍ ഉള്ളില്‍ നിറഞ്ഞു..
നാലുകെട്ടിന്‍ ഓരത്തിരുന്ന്
കഥകളിപ്പാട്ടുകള്‍ ചൊല്ലിത്തന്ന്
അരുമയാമെന്നെ മാറോടണച്ച്
വാത്സല്യത്തിന്‍ ചൂടുപകര്‍ന്നൊരെന്‍ മുത്തശ്ശി...
മുത്തശ്ശിയമ്മയെ തേടിയലഞ്ഞു ഞാന്‍
വടക്കിനിക്കുള്ളിലും, കോലായിലും!
ഇന്നീ നിഴലിനെ തനിച്ചാക്കി,
മണ്ണിലാക്കാലടികള്‍ പതിക്കാതെ
നടന്നകന്നതെവിടേക്ക്..?
എന്‍ ഓര്‍മ്മതന്‍ മണിച്ചെപ്പില്‍
കടുംവര്‍ണ്ണങ്ങള്‍ വിതറി
കടന്നുപോയതെവിടേക്ക്.. ?
ഈ തറവാടിനേയും തൊടിയേയും
നിശ്ശബ്ദ്തയിലാഴ്ത്തി
മറഞ്ഞുപോയതെവിടേക്ക്.. ?
സ്ഫടികപാത്രം പൊട്ടിയപോല്‍
കണ്ണീര്‍ത്തുള്ളികള്‍ ചിതറിവീണു
ഇന്നീ തറവാടിന്നങ്കണത്തില്‍ !
ഹേമന്തമില്ല വസന്തമില്ല
വര്‍ഷകാലത്തിന്‍ കുളിരുമില്ല..
എരിയും സൂര്യന്‍ കണക്കെ
മനക്കാമ്പില്‍ നിറഞ്ഞുനില്‍ക്കും,
സ്മരണകള്‍ മാത്രം.. !!
Friday, July 31, 2009
Subscribe to:
Post Comments (Atom)








11 comments:
എരിയും സൂര്യന്‍ കണക്കെ
മനക്കാമ്പില്‍ നിറഞ്ഞുനില്‍ക്കും സ്മരണകള്‍ മാത്രം...
മുത്തശ്ശി സ്മരണ അതിമനോഹരം.. ഇനിയുമെഴുതുക.
എഴുത്തിനു ഭംഗിയുണ്ട്...... തുടരുക, ആശംസകള്‍.
സ്നേഹപൂര്‍വ്വം മുരളിക
മനക്കാമ്പിലെ ഓർമ്മകൾ ഇനിയും പോരട്ടെ.. നന്നാവുന്നുണ്ട്. എഴുത്ത്
OT: വേഡ് വെരിഫിക്കേഷൻ നീക്കിയാൽ കൊള്ളാാം.
'ഇന്നീ നിഴലിനെ തനിച്ചാക്കി,
മണ്ണിലാക്കാലടികള്‍ പതിക്കാതെ
നടന്നകന്നതെവിടേക്ക്..?'
മണിച്ചെപ്പിലെ ഓര്‍മ്മ നന്നായിരിക്കുന്നു..
ആശംസകള്‍
"കസവുനേര്യതുചുറ്റി
കൈകളില്‍ കണ്ണന്റെ ചിത്രവുമായി
നാമം ജപിക്കുമെന്‍ മുത്തശ്ശി മാത്രം...
അവ്യക്ത്മായെന്‍ ഉള്ളില്‍ നിറഞ്ഞു.."
ചുരുങ്ങിയ വാക്കുകളില്‍ മുത്തശ്ശിയെ
എന്റെ മനസ്സില്‍ കോറിയിട്ടു നല്ല കവിത
aniyaaa....nannaaayittundu...othiri ishtapppettu...kooduthal postukalkkaayi wait cheyyunnu..
Chinnu chechi
aniyaa....nalla kavitha....orupaadu ishttamayi...nee ithra valiya aalaya kaaryam njan arinjilla ketto....nice thoughts...keep writing....
aniyyyaa....kavitha kollam kto?super da..manicheppil ethinum mathram ormakal undallo santhosham.............
സ്മരണകളുടെ സൂര്യന്‍ അസ്തമിയ്ക്കാതിരിയ്ക്കട്ടെ...ഇനി മുതല്‍ നിന്റെ പിന്നാലെ ഞാനും..:)സ്നേഹപൂര്‍വം,ചേച്ചി..
Post a Comment